Director Biju Vattappara passed away
മൂവാറ്റുപുഴ: സിനിമാ - സീരിയല്‍ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മൂവാറ്റുപുഴയില്‍ കേസിന്റെ ആവശ്യത്തിനായി അഭിഭാഷകനെ കാണാനെത്തിയപ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സുരേഷ് ഗോപി നായകനായ രാമരാവണന്‍, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
ലോകനാഥന്‍ ഐ.എ.എസ്, കളഭം എന്നീ സിനിമകളുടെ തിരക്കഥ നിര്‍വഹിച്ചിട്ടുണ്ട്. ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. ഈ നോവലുകള്‍ പിന്നീട് സീരിയലുകളായി. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Biju Vattappara, Director, Writer, Passed away


COMMENTS