ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയിലെ കാലാവസ്ഥാ കേന്ദ്രത്തില്‍ 52.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപ...
ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയിലെ കാലാവസ്ഥാ കേന്ദ്രത്തില്‍ 52.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്. ബുധനാഴ്ച ഡല്‍ഹിയില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്, മെര്‍ക്കുറി 52.3 ഡിഗ്രി സെല്‍ഷ്യസിലെത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ദേശീയ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില മുങ്കേഷ്പൂരിലാണ് രേഖപ്പെടുത്തിയത്.മെര്‍ക്കുറി 52.3 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു, ഇത് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. റെക്കോര്‍ഡ് താപനിലക്കിടെ, നഗരത്തിന്റെ വൈദ്യുതി ഉപഭോഗം ബുധനാഴ്ച എക്കാലത്തെയും ഉയര്‍ന്ന അളവായ 8,302 മെഗാവാട്ടിലെത്തി.
Key Words: Delhi Temperature, High Alert, Heat Wave


COMMENTS