Cyber attack: Child actress Devananda take legal action
കൊച്ചി: സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ കുടുംബം.
താരം പുതിയ സിനിമ `ഗു'വിന്റെ ഭാഗമായി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം കട്ടു ചെയ്ത് പ്രചരിപ്പിക്കുന്നതായും മോശം പരാമര്‍ശം നടത്തുന്നതായുമാണ് പരാതി.
ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ കുടുംബം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
Keywords: Devananda, Cyber attack, Legal action, Police
COMMENTS