CMRL - Exalogic deal leak out
കൊച്ചി: സി.എം.ആര്.എല്‍ - എക്സാലോജിക് ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദേശ കമ്പനികളായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, എസ്.എന്‍.സി ലാവ്ലിന് എന്നീ രണ്ട് കമ്പനികളില്‍ നിന്ന് അബുദാബിയിലെ അക്കൗണ്ടിലേക്ക് മൂന്നു കോടി രൂപ എത്തിയെന്നാണ് കണ്ടെത്തല്‍.
മറ്റ് നിരവധി കമ്പനികളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് പണമെത്തിയതായും ഈ പണമെല്ലാം യു.എസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
സി.എം.ആര്.എല്‍ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് എസ്.എഫ്.ഐ.ഒയ്ക്ക് അബുദാബിയിലെ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഈ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേസിലെ പ്രതികളിലൊരാളായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇ.ഡി പിടിമുറുക്കുന്നതിനു പിന്നിലും ഈ അക്കൗണ്ടുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടിലേക്ക് പണമയച്ച കമ്പനികള്‍ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
COMMENTS