Case against mayor Arya Rajendran and family
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബത്തിനുമെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പരാതിയിന്മേലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കല്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യദുവിന്റെ ഹര്‍ജി.
മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എ, മേയറുടെ സഹോദരന്‍, ഭാര്യ ആര്യ, കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യദുവിന്റെ ഹര്‍ജി. എന്നാല്‍ അതില്‍ വ്യക്തത വന്നിട്ടില്ല.
Keywords: Court, Mayor Arya Rajendran and family, Case, Police, Yadu
COMMENTS