ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് വൈഎസ്ആര്‍സിപി എംഎല്‍എയ്ക്കും അല്ലു അര്‍ജുനും എതിരെ കേസ്. ആന്ധ്രാപ്രദേശ് നന്ദ്യാല...
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് വൈഎസ്ആര്‍സിപി എംഎല്‍എയ്ക്കും അല്ലു അര്‍ജുനും എതിരെ കേസ്. ആന്ധ്രാപ്രദേശ് നന്ദ്യാലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടന്‍ അല്ലു അര്‍ജുനും വൈഎസ്ആര്‍സിപി എംഎല്‍എ രവി ചന്ദ്ര കിഷോര്‍ റെഡ്ഡിക്കുമെതിരെ കേസെടുത്തു.
ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എയുടെ വസതിയില്‍ വന്‍ പൊതുയോഗം സംഘടിപ്പിച്ചത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് ഇടയാക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ശനിയാഴ്ചത്തെ യോഗത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ എംഎല്‍എ റെഡ്ഡി അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് കേസെടുത്തിരിക്കുന്നത്. നാളെ വോട്ടെടുപ്പിന് ഒരുങ്ങുമ്പോള്‍ ആന്ധ്രാപ്രദേശില്‍ നിലവിലുള്ള 144-ാം വകുപ്പ് ലംഘിച്ചതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Key Words: Allu Arjun, Case, Loksabha Election
COMMENTS