കൊച്ചി: തീയേറ്ററുകളെ ഇളക്കി മറിച്ച് തകര്‍പ്പന്‍ ഹിറ്റായി മാറിയ അടുത്തിടെ ഇറങ്ങിയ മലയാളം സിനിമകള്‍ക്കെതിരെ ബിഷപ്പ് ആന്റണി കരിയില്‍. മദ്യപാന ര...
കൊച്ചി: തീയേറ്ററുകളെ ഇളക്കി മറിച്ച് തകര്‍പ്പന്‍ ഹിറ്റായി മാറിയ അടുത്തിടെ ഇറങ്ങിയ മലയാളം സിനിമകള്‍ക്കെതിരെ ബിഷപ്പ് ആന്റണി കരിയില്‍. മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്കെതിരെയാണ് ബിഷപ്പിന്റെ പ്രതികരണം എത്തിയത്. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളില്‍ മദ്യപാനവും അടിപിടിയുമാണുള്ളത്. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗുഡ്‌നെസ് ടി വി യുടെ കുട്ടികളോട് സംവദിക്കുന്ന പരിപാടിയിലാണ് ബിഷപ്പ് കരിയില്‍ ഈ ചിത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ന്യൂജെന്‍ സിനിമകളില്‍ മദ്യപാനവും അടിപിടിയും മാത്രമാണുള്ളത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചിട്ട് പഠിക്കുന്ന സമയം പോലും വിദ്യാര്‍ത്ഥികള്‍ ബാറില്‍ പോയി മദ്യപിക്കുന്നതാണ് സിനിമയില്‍ ഉള്ളത്. ഇത് സമൂഹത്തെ വഴി തെറ്റിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
കുട്ടികളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഈ മൂന്നു സിനിമകളുടെ പേരുകളായിരുന്നു. അപ്പോഴാണ് ഈ ചിത്രങ്ങളുടെയും പാട്ടിന്റെയും പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ് എന്ന നിലയില്‍ കുട്ടികളോട് ബിഷപ്പിന്റെ അഭിപ്രായം പങ്കുവെച്ചത്. എന്തായാലും ഒരു ചര്‍ച്ചയ്ക്കുള്ള വഴിമരുന്നിട്ടാണ് ബിഷപ്പിന്റെ നിലപാട് എത്തിയിരിക്കുന്നത്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം പലരും എത്തിയിട്ടുണ്ട്.
COMMENTS