ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികമായി പീഡന പരാതി ഉന്നയിച്ച വിവാദ എം.പി ബ്രിജ് ഭൂഷണ് ഇക്കുറി സീറ്റില്ല. പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിം...
ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികമായി പീഡന പരാതി ഉന്നയിച്ച വിവാദ എം.പി ബ്രിജ് ഭൂഷണ് ഇക്കുറി സീറ്റില്ല. പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനെ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നും ബിജെപി മത്സരിപ്പിക്കും.
യുപി സീറ്റില്‍ നിന്ന് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ബിജെപി ഒഴിവാക്കുമെന്നും പകരം മകന് ടിക്കറ്റ് നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഇളയ മകനാണ് കന്നി അംഗത്തിലേക്കിറങ്ങുന്ന കരണ്‍ ഭൂഷണ്‍ സിംഗ്. കരണ്‍ ഭൂഷണ്‍ സിംഗ് നിലവില്‍ ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റാണ്. ഗോണ്ടയിലെ നവാബ്ഗഞ്ചിലുള്ള സഹകരണ ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ചില്‍ നിന്ന് രണ്ട് ലക്ഷം വോട്ടുകള്‍ക്കാണ് ബ്രിജ് ഭൂഷണ്‍ വിജയിച്ചത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായി കൈസര്‍ഗഞ്ചില്‍ മെയ് 20നാണ് വോട്ടെടുപ്പ്.
Key Words: Brij Bhushan, BJP, UP
COMMENTS