Bomb threat at Delhi schools
ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും നോയിഡയിലെയും അന്‍പതോളം സ്കൂളുകളില്‍ ബോംബ് ഭീഷണി. ഇന്നു പുലര്‍ച്ചെയോടെയാണ് ചില സ്കൂളുകള്‍ക്ക് മെയിലുകള്‍ വഴി ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് അന്‍പതോളം വരുന്ന മറ്റ് സ്കൂളുകള്‍ക്കും ഭീഷണി സന്ദേശമെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് പരീക്ഷ നടത്തുകയായിരുന്ന സ്കൂളുകളടക്കം പരീക്ഷ പാതിവഴിയില്‍ നിര്‍ത്തി കുട്ടികളെ ഒഴിപ്പിച്ചു.
സ്കൂളുകളില്‍ ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഇത് വ്യാജഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭീഷണികള്‍ക്ക് കേന്ദ്രീകൃത സ്വഭാവമുണ്ടെന്നും മെയിലിന്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആരും പരിഭ്രാന്തരാകരുതെന്നും പൊലീസ് അറിയിച്ചു.
Keywords: New Delhi, Bomb threat, 50 schools
COMMENTS