കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ ബാവോട്ട് സ്ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. റോഡരികിലാണ് സ്ഫോടനം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ...
കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ ബാവോട്ട് സ്ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. റോഡരികിലാണ് സ്ഫോടനം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. പലേരി പൊട്ടന്‍കാവിലെ ക്ഷേത്ര ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ പട്രോളിങും ഏര്‍പ്പെടുത്തിയിരുന്നു.
പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം നടന്നത്. പൊലീസ് വാഹനം കടന്നുപോകുമ്പോള്‍ ഏകദേശം 50 മീറ്റര്‍ മുന്നിലേക്ക് മൂന്ന് സ്റ്റീല്‍ ഐസ്‌ക്രീം ബോംബുകള്‍ എറിയുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം പൊട്ടുകയും ചെയ്തു.
Key Words: Bomb Blast, Kannur
 

 
							     
							     
							     
							    
 
 
 
 
 
COMMENTS