ന്യൂഡല്‍ഹി : ഹസന് എംപിയും മകനുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ജനതാദള്‍ (എസ്)...
ന്യൂഡല്‍ഹി: ഹസന് എംപിയും മകനുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ജനതാദള്‍ (എസ്) എംഎല്‍എ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചു. പ്രത്യേക കോടതിയാണ് തിങ്കളാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എച്ച്ഡി രേവണ്ണയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.
അഞ്ച് ലക്ഷം രൂപയും അതേ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യത്തിലുമാണ് എച്ച്ഡി രേവണ്ണയ്ക്ക് പബ്ലിക് റപ്രസന്റേറ്റീവ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ തെളിവുകള്‍ നശിപ്പിക്കരുതെന്നും എസ്ഐടി അന്വേഷണത്തില്‍ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിര്‍ദേശിച്ചു.
Key Words: HD Revanna, Bail, Kidnapping Case
COMMENTS