Astrazeneca withdraws covid vaccine covishield
മുംബൈ: കോവിഡ് വാക്സിന് കോവിഷീല്‍ഡ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് നിര്‍മ്മാതാക്കളായ ആസ്ട്രസെനക്ക. വാണിജ്യപരമായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട്.
അതേസമയം കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ആസ്ട്രസെനക്ക രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. യുകെ ഹൈക്കോടതിയിലാണ് കോവിഷീല്‍ഡ് വാക്സിന് അപൂര്‍വ സാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.
നേരത്തെ ഈ വാക്സിന് സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളും മരണം വരെയും ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2021 ല്‍ കോവിഷീല്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന് മസ്തിഷ്കം തകരാറിലായി എന്നു ചൂണ്ടിക്കാട്ടി ജെയ്മി സ്കോട്ട് എന്നയാളാണ് ഹര്‍ജി നല്‍കിയത്.
ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ആസ്ട്രസെനക്ക വികസിപ്പിച്ച വാക്സിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയത്.
Keywords: Covishield vaccine, Withdraws, Astrazeneca
COMMENTS