കൊല്‍ക്കത്ത: രാജ്ഭവനിലെ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്. ത...
കൊല്‍ക്കത്ത: രാജ്ഭവനിലെ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്. തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ശ്രമമെന്നും എന്നാല്‍ ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ തന്റെ പോരാട്ടം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്താനിരിക്കെയാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.
'സത്യം വിജയിക്കും. കെട്ടിച്ചമച്ച കാര്യങ്ങളില്‍ ഞാന്‍ തളരില്ല, ആരെങ്കിലും എന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടം തടയാന്‍ അവര്‍ക്ക് കഴിയില്ല,' അദ്ദേഹം എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാജ്ഭവന് ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗവര്‍ണറെ നേരില്‍ കാണാന്‍ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരം നിയമനം നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Key Words: CV Ananda Bose, Bengal Governor, Sex Allegations
COMMENTS