A.K Balan's ex assistant private secretary found dead
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.റാമിനെ (68) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ പട്ടത്തെ വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പകല്‍ 12 മണിയോടെ കാണാതായ റാമിനെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് അഗ്നിസുരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2006 - 2011 കാലയളവിലാണ് എന്‍. റാം മന്ത്രിയുടെ സ്റ്റാഫംഗമായിരുന്നത്.
COMMENTS