കണ്ണൂര്‍ : ജീവനക്കാര്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടും രക്ഷയില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇന...
കണ്ണൂര്‍: ജീവനക്കാര്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടും രക്ഷയില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ട രണ്ട് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയച്ചു. പുലര്‍ച്ചെ 5.15ന് ദമാമിലേക്കും രാവിലെ 9.20ന് അബുദാബിയിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
കണ്ണൂരില്‍ ഇന്നലെ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.
Key Words: Air India, Service Cancelled, Crisis
COMMENTS