മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് എന്നതും ഇവരുടെ പ്ര...
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് എന്നതും ഇവരുടെ പ്രത്യേകയാണ്. നടി ആഹാനയുടെയും സഹോദരിമാരുടെയും അമ്മ സിന്ധുവിന്റെയും യുട്യൂബ് ചാനലുകളിലൂടെ താര കുടുംബം എപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്. വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ അഹാന പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് അഹാന എത്തിയിരിക്കുന്നത്. അഹാനയുടെ വമ്പന്‍ മേക്കോവര്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. താരം മുമ്പും ഗ്ലാമറസ് ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോ നായക വേഷത്തില്‍ എത്തിയ അടി ആണ് അഹാനയുടെ ഒടുവിലത്തെ മലയാള സിനിമ. ലൂക്ക,പതിനെട്ടാം പടി, ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള തുടങ്ങിയവ അഹാന അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്.
Key Words: Ahana KrishnaKumar, Make Over
 

 
							     
							     
							     
							    
 
 
 
 
 
COMMENTS