Actor Vijay plans party state meet on his birthday
ചെന്നൈ: തമിഴക വെട്രിക് കഴകം പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ സ്ഥാപകനും നടനുമായ വിജയ്‌യുടെ ജന്മദിനത്തില്‍ നടത്തും. വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22 ന് മധുരയില്‍ വച്ച് സമ്മേളനം നടത്താനാണ് തീരുമാനം.
നടന്റെ ജന്മദിനം ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. ഇത്തവണ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാപിച്ച പാര്‍ട്ടി 2026 ല്‍ നിയമസഭയില്‍ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇനിയും പുതിയ പടങ്ങള്‍ ചെയ്യില്ലെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടില്‍ രണ്ട് കോടിയോളം ആളുകളെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം അംഗത്വവിതരണം ആരംഭിച്ച് 24 മണിക്കൂറിനകം തന്നെ 30 ലക്ഷം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
Keywords: Vijay, Party state meet, June 22, Birthday
COMMENTS