ആലുവ: ആലുവ എടത്തല കോമ്പാറയില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. വല്ലാര്‍പാടത്തു നിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് ലോഡുമായി വന്ന 40 അടി...
ആലുവ: ആലുവ എടത്തല കോമ്പാറയില്‍ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. വല്ലാര്‍പാടത്തു നിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് ലോഡുമായി വന്ന 40 അടി നീളമുള്ള കണ്ടെയ്നര്‍ ലോറിയാണ് എടത്തല അല്‍ അമീന് കോളേജിനും കൂമ്പാറ സ്കൂളിനും സമീപത്തുള്ള വളവിന് സമീപം 10 അടി താഴ്ചയുള്ള അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് ഇടിച്ചു നിന്നത്. വീടിനോട് ചേര്‍ന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി നിന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. ലോറിയുടെ മുന്‍ വീലുകള്‍ കോണ്‍ക്രീറ്റ് കട്ടയില്‍ ഇടിച്ചു നിന്നത് കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ക്രെയിന്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തിച്ച് വാഹനം വലിച്ച് കയറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഗോഡൗണറിയാതെ വഴിതെറ്റിയ ലോറി വളവിന് സമീപം റിവേഴ്സ് ഗിയര്‍ ഇട്ട് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി വഴി ചോദിക്കാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയത്.
COMMENTS