ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ ജയിലില്‍ കിടന്നാല്‍ ഡല്‍ഹിയിലെ 70ല്‍ 70 സീറ്റും ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഡല്‍ഹി മുഖ...
ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ ജയിലില്‍ കിടന്നാല്‍ ഡല്‍ഹിയിലെ 70ല്‍ 70 സീറ്റും ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കെജ്രിവാള് വ്യക്തമാക്കി. അവര്‍ എന്നെ ജയിലില്‍ അടച്ചാല്‍ ഞാന്‍ അവിടെ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 70ല്‍ 70 സീറ്റും ഞങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങള്‍ ഉത്തരം നല്‍കുമെന്നും കെജ്രിവാള് പറഞ്ഞു. താങ്കള്‍ ജയിലില്‍ തുടരുകയാണെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഭാര്യ സുനിത മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കെജ്രിവാളിന്റെ വാക്കുകള്‍ എത്തിയത്.
'ഞങ്ങളുടെ എല്ലാ എം.എല്‍.എമാരെയും ജയിലിലടക്കുക, വോട്ടെടുപ്പ് ഡല്‍ഹിയില്‍ നടക്കട്ടെ. ജനങ്ങള്‍ വിഡ്ഢികളാണെന്ന് അവര്‍ കരുതുന്നുണ്ടോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മോദിജിക്ക് ഇതാണ് വേണ്ടത്. ഡല്‍ഹിയില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം, അതിനാല്‍ ഗൂഢാലോചന നടന്നു... ഞാന്‍ രാജിവച്ചാല്‍ അടുത്ത ലക്ഷ്യം ബംഗാളില്‍ മമതാ ബാനര്‍ജിയും, കേരളത്തില്‍ പിണറായി വിജയനും, തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന് എന്നിവരാകും അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനും അവരുടെ സര്‍ക്കാരുകളെ താഴെയിറക്കാനും അവര്‍ (ബിജെപി) ആഗ്രഹിക്കുന്നുവെന്നും ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ ആയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തത് എന്ന ചോദ്യത്തിന് ഉത്തരമായി കേജ്രിവാള് പറഞ്ഞു.
Key Words: AAP, Kejriwal
COMMENTS