തിരുവനന്തപുരം: ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രകടമായി തുടങ്ങിയത്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇന്നലെ അത് ...
തിരുവനന്തപുരം: ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രകടമായി തുടങ്ങിയത്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇന്നലെ അത് ഓറഞ്ച് അലേര്ട്ടാക്കിയിരുന്നു. തിരുവനന്തപുരം പൂന്തുറയില്‍ വിവിധയിടങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായി. കടല്‍ റോഡിലേക്ക് കയറി. 3 വീടുകളില്‍ ഉള്ളവരെ മാറ്റി മര്പ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് അഞ്ചു തെങ്ങ് മേഖലയില്‍ കള്ളക്കടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയുള്ള 3 കുടുംബങ്ങളെയാണ് ബന്ധു വീടുകളിലേക്ക് മാറ്റി മര്‍പ്പിച്ചത്.
പൂന്തുറയില്‍ ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ശാന്തമായ കടല്‍ നിമിഷ നേരം കൊണ്ടാണ് സ്വഭാവം മാറുന്നത്. വേലിയേറ്റ സമയം കൂടിയായതിനാല്‍ ഉച്ചയോട് കൂടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.
തൃശൂര്‍ കൊടുങ്ങല്ലൂരിലും കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തു, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായത്. എറിയാട് പഞ്ചായത്തിലെ കണ്ടക്കടപ്പുറത്തും എടവിലങ്ങ് പഞ്ചായത്തിലെ കാര, അറക്കക്കടവ്, പുതിയ റോഡ് എന്നിവിടങ്ങളിലുമാണ് കടല്‍ കരയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം തന്നെ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധന ഉപകരണങ്ങള്‍ എല്ലാം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടിരുന്നു.
Key Words: Sea attack, Kerala, Orange Alert
COMMENTS