തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയെ യുഎഇയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു എന്ന 37കാരിയാണ് മരിച്ചത്...
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയെ യുഎഇയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു എന്ന 37കാരിയാണ് മരിച്ചത്. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Key Words: Malayali Woman Death, UAE


COMMENTS