പാലക്കാട്: പാലക്കാട് ട്രെയിന്‍ തട്ടിയ കാട്ടാനയ്ക്ക് പരുക്ക്. കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മലമ്പുഴ കൊട്ടേക്കാടിന് സമീപം ഇന്നലെ രാത്രിയായി...
പാലക്കാട്: പാലക്കാട് ട്രെയിന്‍ തട്ടിയ കാട്ടാനയ്ക്ക് പരുക്ക്. കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മലമ്പുഴ കൊട്ടേക്കാടിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രിയില്‍ വെള്ളംകുടിക്കാന്‍ ജനവാസമേഖലയില്‍ ഇറങ്ങി തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴായിരുന്നു അപകടം.
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പിടിയാനയ്ക്ക് അപകടം സംഭവിക്കുകയായിരുന്നു. പിന്‍കാലിനാണ് പരുക്ക്.
വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം, ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി വാളയാര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു.
Key words: Wild elaphant, Injured, Train


COMMENTS