Wild elephant attack in Pathanamthitta
പത്തനംതിട്ട: കണമലയില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ബിജു (58) കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം പൊലീസ് തടഞ്ഞതോടെയാണ് മാര്‍ച്ച് സംഘര്‍ഷഭരിതമായത്. നാട്ടുകാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല.
സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനാളുകള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ ശാശ്വത പരിഹാരം കാണാതെ പിന്തിരിയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
1952 മുതല്‍ ഇവിടെ താമസിക്കുന്നവരാണെന്നും അഞ്ചുവര്‍ഷത്തിലധികമായി വന്യമൃഗശല്യം ആരംഭിച്ചിട്ടെന്നും കൃഷിയിറക്കാന്‍ സൗകര്യമില്ല, അതിനാല്‍ ശാശ്വത പരിഹാരം ഉണ്ടാകണം. കേസെടുത്താലും പിന്മാറില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്നലെ രാത്രി എട്ട് മണിക്ക് കാട്ടാന ഇറങ്ങിയിട്ടും അതിനെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
ആന്റോ ആന്റണി എംപിയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. സംഭവം നടന്നിട്ട് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പോലും അവിടേക്ക് വന്നില്ലെന്നും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടേതെന്നും ആന്റോ ആന്റണി എം.പി ആരോപിച്ചു.
Keywords: Pathanamthitta, Wild elephant attack, Farmer died, Forest office
COMMENTS