ന്യൂഡല്‍ഹി: കോവിഡ് 19 ന് ശേഷം ആശങ്ക ഉയര്‍ത്തി ചൈനയില്‍ വില്ലന്‍ ചുമ പടര്‍ന്നു പിടിക്കുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ...
ന്യൂഡല്‍ഹി: കോവിഡ് 19 ന് ശേഷം ആശങ്ക ഉയര്‍ത്തി ചൈനയില്‍ വില്ലന്‍ ചുമ പടര്‍ന്നു പിടിക്കുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം തുടങ്ങി ആദ്യ രണ്ട് മാസത്തിനുള്ളില്‍ തന്നെ ചൈനയില്‍ വില്ലന്‍ചുമ 20 ശതമാനം വര്‍ധിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്ത് മൊത്തം 32,380ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,421 കേസുകള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 13 മരണങ്ങളാണ് സ്ഥിതീകരിച്ചിട്ടുള്ളത്. ശിശുക്കള്‍ക്കായ് വില്ലന്‍ ചുമയ്ക്ക് എതിരേയുള്ള സൗജന്യ വാക്സിന് ചൈന സജ്ജീകരിച്ചിട്ടുണ്ട്
Key Words: Cough, China, Health
COMMENTS