V.D Satheesan's letter to election commission about vishu - ramzan market
തിരുവനന്തപുരം: വിഷു - റംസാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതു സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തു നല്‍കി.
ഇത്തരത്തില്‍ ചന്തകള്‍ തുടങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാവില്ലെന്നും നികുതിഭീകരതയിലും വിലക്കയറ്റത്തിലും വലയുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പറയുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിന്റെ പേരു പറഞ്ഞ് സപ്ലൈകോ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, Election commission, Vishu - ramzan market, Letter
COMMENTS