ന്യൂഡല്‍ഹി : അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന...
ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ആരെങ്കിലും നല്ല ഭാവി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം എത്തിയത്.
'നിങ്ങള്‍ക്ക് ഭാവി കാണണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. നിങ്ങള്‍ക്ക് ഭാവി അനുഭവിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയിലേക്ക് വരൂ...' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും അഭിനന്ദിച്ചു, പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
COMMENTS