തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്ക് അഭിമാനമായി മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്...
തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്ക് അഭിമാനമായി മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.
4ാം റാങ്കുകാരനായ സിദ്ധാര്‍ത്ഥ് എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്.
ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍(31), പി.പി. അര്‍ച്ചന(40), ആര്‍. രമ്യ(45), മോഹന്‍ ലാല്‍(52), ബെന്‍ജോ പി. ജോസ്(59), സി. വിനോദിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോര്‍ജ്(93) തുടങ്ങിയവര്‍ക്കും ആദ്യ 100ല്‍ റാങ്കുണ്ട്.
Key Words: UPSC, Civil Service, Result, Siddharth Ramkumar, Kerala, Rank

							    
							    
							    
							    
COMMENTS