ന്യൂഡല്‍ഹി: സ്‌കോട്‌ലന്റില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്ര...
ന്യൂഡല്‍ഹി: സ്‌കോട്‌ലന്റില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം.
സ്‌കോട്ട്‌ലന്‍ഡിലെ ബ്ലെയര്‍ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഏപ്രില്‍ 17 നായിരുന്നു സംഭവം. 26 കാരനായ ജിതേന്ദ്രനാഥ് 'ജിതു' കാരൂരിയും, 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്‌കോട്ട്‌ലന്‍ഡിലെ ഡ്യൂണ്ടീ യൂണിവേഴ്‌സിറ്റിയിലെ ഡാറ്റ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്‌കോട്ട്‌ലന്‍ഡ് പൊലീസ് അറിയിച്ചു.
മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Key Words: Two Indian Students, Died, Waterfall, Scotland
COMMENTS