കാര്‍ഷിക സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണര്‍ന്ന മലയാള...
കാര്‍ഷിക സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണര്‍ന്ന മലയാളികള്‍ക്ക് സന്തോഷം പകര്‍ന്ന് കൈനീട്ടവും പടക്കവും പൂത്തിരിയുമടക്കം വിഷു ആഘോഷം കേമമാകുകയാണ്. കാണുന്ന കണി പോലെ സമൃദ്ധമാകും വരുംവര്‍ഷമെന്നാണ് വിശ്വാസം.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം കാര്‍ഷികോത്സവം കൂടിയാണ് വിഷു. വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമടക്കം വന്‍ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദര്‍ശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പില്‍ പറഞ്ഞു.
മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറും. കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേര്‍ന്ന് വരവേല്‍ക്കുന്നു. സമഭാവനയും സ്‌നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അര്‍ത്ഥപൂര്‍ണമാകുന്നത്. അത്തരത്തില്‍ അര്‍ത്ഥപൂര്‍ണമായ വിഷു ആശംസിക്കുന്നു എന്ന് സ്പീക്കറും ആശംസകള്‍ നേര്‍ന്നു.
Key Words: Vishu, Kerala
COMMENTS