കോട്ടയം: കോട്ടയം വിജയപുരത്ത് ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്റെ നിര്‍ദേശം. സ്ഥ...
കോട്ടയം: കോട്ടയം വിജയപുരത്ത് ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥിയുടെ പര്യടനമുണ്ടെന്നും അതിനാല്‍ തൊഴിലുറപ്പ് പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാവിലെ ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ സ്വീകരണത്തിനു പോകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് മെമ്പര്‍ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് തൊഴിലുറപ്പ് മേറ്റിന്റെ ചുമതലയുള്ള ജ്യോതി പറഞ്ഞു. സംഭവം വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തിട്ടുണ്ട്.
Key words: Thomas chazhikkadan, Controversy
COMMENTS