ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര...
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. ദക്ഷിണേന്ത്യയെ പ്രത്യേകരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും വോട്ട് പിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവര്‍ ദേശവിരുദ്ധ അജന്‍ഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജന്‍ഡ കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് അപകടരമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസിന്റെ രാജകുമാരന്റെ വിദേശ യാത്രകള്‍ ഒരു എക്‌സ്‌റേ മെഷീന്‍ കൊണ്ട് വരാനാണെന്നും ജാതി സെന്‍സസ് രാജ്യത്തിന്റെ എക്‌സറെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ചും മോദി പ്രസംഗിച്ചു.
COMMENTS