ചാലക്കുടി: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതുവാണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിലെ...
ചാലക്കുടി: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതുവാണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്‌തേഷ്യയ്ക്ക് ശേഷം യുവതി ഫിറ്റ്‌സ് വന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Key words: Woman, Death, Postpartum Surgery
 

 
							     
							     
							     
							    
 
 
 
 
 
COMMENTS