ഗാന്ധിനഗര്‍: ഗുജറാത്തിലെ അമ്മഹദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍ ട്രെയിലര്‍ ട്രക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്തു...
ഗാന്ധിനഗര്‍: ഗുജറാത്തിലെ അമ്മഹദാബാദ്-വഡോദര എക്‌സ്പ്രസ് വേയില്‍ ട്രെയിലര്‍ ട്രക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. നഡിയാദിലായിരുന്നു അപകടം.
വഡോദരയില്‍നിന്ന് അഹമ്മദബാദിലേക്ക് പോയ കാറാണ് ട്രെയിലര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന പത്തുപേരും മരിച്ചുവെന്നാണ് വിവരം. ഇതില്‍ എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ എക്‌സ്പ്രസ് വേയില്‍ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
Key Words: Accident, Death
COMMENTS