കൊല്ലം: കൊട്ടാരക്കര പനവേലില്‍ എംസി റോഡില്‍ പുലര്‍ച്ചെ 4 മണിയോടെ ടാങ്കര്‍ മറിഞ്ഞു.നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായി...
കൊല്ലം: കൊട്ടാരക്കര പനവേലില്‍ എംസി റോഡില്‍ പുലര്‍ച്ചെ 4 മണിയോടെ ടാങ്കര്‍ മറിഞ്ഞു.നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പയനീര്‍ സെല്‍വത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ടണ്‍ എല്‍പിജി ആണ് ടാങ്കറില്‍ ഉള്ളത്.
ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയില്ലാത്തത് വലിയ അപകടം ഒഴിവാക്കി. പരിപ്പള്ളിയില്‍ നിന്ന് മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ചു ഇന്ധനം മാറ്റും. വാഹനങ്ങള്‍ എം സി റോഡില്‍ നിന്ന് വഴിതിരിച്ചു വിടുന്നുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു. ഫയര്‍ഫോഴ്സ് എത്തി ടാങ്ക് തണുപ്പിക്കുന്നുണ്ട്. മറ്റൊരു ടാങ്കറിലേക്ക് എല്‍പിജി മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിക്കും.
COMMENTS