തിരുവനന്തപുരം: മാസപ്പടിക്കേസിനേക്കാള്‍ വലുതാണ് സ്പ്രിങ്ക്‌ളര്‍ അഴിമതിയെന്ന് സ്വര്‍ണ കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. തിരുവനന്തപുരത്ത് മാധ്യമ...
തിരുവനന്തപുരം: മാസപ്പടിക്കേസിനേക്കാള്‍ വലുതാണ് സ്പ്രിങ്ക്‌ളര്‍ അഴിമതിയെന്ന് സ്വര്‍ണ കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന. സ്പ്രിങ്ക്‌ളര്‍ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ഏജന്‍സികളെയും കോടതിയെയും സമീപിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി. അഭിഭാഷകന്‍ കൃഷ്ണരാജിനൊപ്പമാണ് സ്വപ്‌ന എത്തിയത്.
സ്പ്രിങ്കളര്‍ കേസ് ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും അടുത്ത നടപടിയിലേക്ക് കടക്കുകയാണെന്നും അവര്‍ പറഞ്ഞു. വ്യക്തി വിവരങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റത് സംബന്ധിച്ച അഴിമതിയാണിതെന്നും ഇത് രാജ്യത്തിന് തന്നെ അപകടമാണെന്നും തന്റെ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കുമെന്നും സ്വപ്‌ന പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല പരാതിയുമായി എത്തിയിരിക്കുന്നതെന്നും പിണറായി വിജയനും മകള്‍ വീണ വിജയനും തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് എം. ശിവശങ്കര്‍ തന്നോട് കുറ്റസമ്മതം നടത്തിയതായും സ്വപ്ന വ്യക്തമാക്കി.
COMMENTS