കൊച്ചി: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ കടുത്ത നിയന്ത്രണം. തൃശ്ശൂര്‍ പൂരത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ആനയെഴുന്നള്ളിപ്പ...
കൊച്ചി: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ കടുത്ത നിയന്ത്രണം. തൃശ്ശൂര്‍ പൂരത്തിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ആനയെഴുന്നള്ളിപ്പുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്നതടക്കമുള്ള മിക്കവാറും അപ്രായോഗികമായ നിര്‍ദേശവുമായാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ നിര്‍ദേശപ്രകാരം തേക്കിന്‍കാട് മൈതാനത്തില്‍ പൂരം നടക്കുമ്പോള്‍ സ്വരാജ് റൗണ്ടിനു പുറത്താകും തീവെട്ടിയും മേളവും.
ചൂടു കുറയ്ക്കാന്‍ ഇടയ്ക്കിടെ ആനകളെ നനയ്ക്കണമെന്നും ഉത്തരവിലുണ്ട്.
ആനകളുടെ മൂന്നുമീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്ക്കാവൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആനകള്‍ക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയര്‍മാരും സുരക്ഷാവലയം തീര്‍ക്കണം.
മാത്രമല്ല കുറഞ്ഞത് 12 മണിക്കൂര്‍ മുന്‍പ്, ചുരുങ്ങിയത് മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സമിതി ഓരോ ആനയെയും പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
കൂടാതെ ആന ഇടഞ്ഞാല്‍ ക്യാപ്ചര്‍ ബെല്‍റ്റ്, ലോഹത്തോട്ടി തുടങ്ങിയ അനുമതിയില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം എന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ ഈ വര്‍ഷത്തെ തുടര്‍ന്നുള്ള ഉത്സവങ്ങളില്‍നിന്ന് ആനയെ വിലക്കുന്നത് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Key Words: Elephant, Temple, Festival, Court
COMMENTS