Sobha Surendran filed case against TG Nandakumar
ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇ.പി ജയരാജന്‍ വിഷയവുമായി ബന്ധപ്പെട്ട് ദല്ലാള്‍ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതേതുടര്‍ന്ന് കേസെടുത്ത പൊലീസ് ശോഭ സുരേന്ദ്രന്റെ മൊഴിയെടുത്തു. തുടര്‍ന്ന് ദല്ലാളിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ചശേഷം പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കും.
Keywords: Sobha Surendran, TG Nandakumar, Police case
COMMENTS