ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കണമെന്ന് അമിത് ഷായുടെ ആവശ്യം. രാഹുല്‍ ഗാന്ധി അമേഠിയ...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കണമെന്ന് അമിത് ഷായുടെ ആവശ്യം. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് എന്തുകൊണ്ടാണ് മത്സരിക്കാത്തതെന്ന് വോട്ടര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും വ്യക്തമാണെന്ന് പറഞ്ഞ അമിത് ഷാ ബിജെപി 150 ല്‍ താഴെ സീറ്റുകള്‍ നേടുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അമേഠി സീറ്റില്‍ രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. എന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് 55,000 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു.
അമേഠിയില്‍ നിന്ന് ബിജെപി സ്മൃതി ഇറാനിയെ വീണ്ടും നോമിനേറ്റ് ചെയ്‌തെങ്കിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് സീറ്റായ വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് അമിത് ഷായുടെ പരാമര്‍ശം എത്തിയിരിക്കുന്നത്.
Key Words: Amethi;, Amit Shah, Rahul Gandhi, Lok Sabha Election
COMMENTS