തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ശോഭന ബിജെപി വേദിയില്‍. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് തേടി നട...
തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ശോഭന ബിജെപി വേദിയില്‍. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് തേടി നടി ശോഭന എത്തി.
ശോഭന നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും, എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു താരമാണെന്നും, രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ശോഭനക്കും, ഒപ്പം ബിജെപി ജില്ലാ പ്രസിഡന്റ് വി. വി രാജേഷിനും ഒപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നടി ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്‍കി. അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഉണ്ടോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പറയാനും, പ്രസംഗിക്കാനും പഠിക്കട്ടെയെന്നായിരുന്നു മറുപടി. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു.
Key Words: Shobhana, Rajeev Chandrasekhar


COMMENTS