ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ബിജെപി നേതാക്കളുമായ അനില്‍ ആന്റണിക്കും ശോഭാ സുരേന്ദ്രനും എതിരെ ദല്ലാള്‍ നന്ദകുമാര്‍. സംസ്ഥാനത്ത് ലോക്...
ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ബിജെപി നേതാക്കളുമായ അനില്‍ ആന്റണിക്കും ശോഭാ സുരേന്ദ്രനും എതിരെ ദല്ലാള്‍ നന്ദകുമാര്‍. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നുനാള്‍ മാത്രം ശേഷിക്കെ യാണ് ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നും അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയെന്നും പലപ്പോഴായി തിരികെ തന്നെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയത്.
ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം നല്‍കിയെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ വെളിപ്പെടുത്തിയത്.
അനില്‍ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്ററിന്റെ പകര്‍പ്പ് കൈയ്യിലുണ്ടെന്നും എനിക്ക് അനില്‍ തന്ന വിസ്റ്റിങ് കാര്‍ഡുണ്ടെന്നും പറഞ്ഞ നന്ദകുമാര്‍ ഇത് വെളിവാക്കുന്ന ഫോണ്‍ രേഖകളും ചില ഫോട്ടോകളും അടക്കമുള്ള തെളിവുകളും പുറത്ത് വിട്ടു. മാത്രമല്ല, ആന്‍ഡ്രൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാളെന്നും മോദിയും ആന്‍ഡ്രൂസും അനില്‍ ആന്റണിയും ചേര്‍ന്നുളള ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു. അനില്‍ ആന്റണി 25 ലക്ഷം രൂപയാണ് പണമായി എന്റെ കയ്യില്‍ നിന്നും വാങ്ങിയതെന്നും പറഞ്ഞു. പിന്നീട് അഞ്ച് ഗഡുക്കളായി പണം തിരികെ തന്നുവെന്നും നന്ദകുമാര്‍ പറയുന്നു.
ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും 2023 ജനുവരി നാലിനാണ് ശോഭാ സുരേന്ദ്രന്‍ പണം വാങ്ങിയതെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. എന്നാല്‍, ഭൂമി ഇടപാടിന് കരാറല്ല അക്കൗണ്ട് വഴിയാണ് തുക നല്‍കിയതെന്നും ഈ പണം തിരികെ നല്‍കിയിട്ടില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ വ്യക്തമാക്കി. ശോഭാ പോണ്ടിച്ചേരി ഗവര്‍ണറാകാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
തനിക്കെതിരെ കേസ് വരുമെന്ന് അറിഞ്ഞുതന്നെയാണ് ഇതെല്ലാം പറയുന്നതെന്നും താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും നന്ദകുമാര്‍. സുരേന്ദ്രനും അനിലിനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.
Key Words: Shobha Surendran, Anil Antony, Lok Sabha Election
COMMENTS