ആലപ്പുഴ: നന്ദകുമാര്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ റോള്‍ എടുക്കുന്നുവെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. തന്നെ പരാ...
ആലപ്പുഴ: നന്ദകുമാര്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ റോള്‍ എടുക്കുന്നുവെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. തന്നെ പരാജയപ്പെടുത്തുവാന്‍ നന്ദകുമാറിനെ പോലെയുള്ളവരെ ഇറക്കിയിരിക്കുന്നുവെന്നും ശോഭ ആരോപിക്കുന്നു.
കോണ്‍ഗ്രസും സിപിഎമ്മും പോലെയല്ല പണം കൊടുത്താല്‍ സ്ഥാനം കൊടുക്കുന്ന പാര്‍ട്ടി അല്ല ബി.ജെ.പിയെന്നും ശോഭ.
സ്ത്രീ പീഡന നിരോധന നിയമം നിലനില്‍ക്കുന്ന നാട്ടിലാണ് തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും വേണ്ടി നന്ദകുമാര്‍ പരിശ്രമിച്ചതെന്നും പൊതു പ്രവര്‍ത്തന രംഗത്ത് നില്ക്കുന്ന ഒരു സ്ത്രീക്കെതിരെ ഒരു രേഖയുമില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്നും നന്ദകുമാറിനെ ശോഭ കുറ്റപ്പെടുത്തി. ആരോപണം മാധ്യമങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങിയെന്നും അവര്‍ വിമര്‍ശിച്ചു. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നന്ദകുമാറിനെ പോലെയുള്ള ക്രിമിനലുകളെ പിടിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡി.ജി.പി ഓഫീസ് ഉപരോധിക്കും. ഡി.ജി.പിയെ വഴിയില്‍ തടയാന്‍ ധൈര്യമുള്ളയാളാണ് താന്‍. കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും കൈകോര്‍ത്ത് തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണ്.
ഇ.പി ജയരാജന് ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായ ശേഷം പിന്മാറി. പിണറായി വിജയനെ ഭയന്നിട്ടാണ് പിന്മാറിയത്. ഇ.പി ജയരാജനുമായി ചര്‍ച്ച നടത്തിയതായും ശോഭ സുരേന്ദ്രന്.
COMMENTS