തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ദല്ലാള്‍ നന്ദകുമാറില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങള്‍...
തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ദല്ലാള്‍ നന്ദകുമാറില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് അനില്‍ ആന്റണി. ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ദേശീയ നേതാവിനും പങ്കുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അനില്‍ വ്യക്തമാക്കി. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
അതേസമയം, നന്ദകുമാറിന്റെ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ട് താന്‍ 10 ലക്ഷം വാങ്ങിയെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്പനയ്ക്കുവേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. എസ് ബിഐയിലേക്കു പണം വന്ന തീയ്യതി പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം ആരോപണം ഉന്നയിക്കാതിരുന്നത്? ഓട്ടുപാറയിലെ തന്റെ പേരിലുള്ള വസ്തുവിനാണ് ടി ജി നന്ദകുമാര്‍ പണം തന്നത്. ആ വസ്തു താന്‍ മറ്റാര്‍ക്കെങ്കിലും വില്ക്കാന് കരാറെഴുതിയെന്ന് തെളിക്കുന്ന രേഖയുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
Key Words: Shobha Surendran, TG Nandhakumar, Anil Antony
COMMENTS