ന്യൂഡല്‍ഹി: പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹി...
ന്യൂഡല്‍ഹി: പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും താന്‍ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമായിരുന്നോയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാര്‍ ഇപ്പോഴും വിവേചനം നേരിടുകയാണെന്നും താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സര്‍ക്കാര്‍ അപമാനിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും മുര്‍മുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാന്‍ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
Key Words: Congress, Mallikarjun Kharghe, Scheduled caste, Ayodhya Temple
COMMENTS