ന്യൂഡല്‍ഹി: ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ ശനിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ ആക്രമണത്തില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 10 ...
ന്യൂഡല്‍ഹി: ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ ശനിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ ആക്രമണത്തില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉക്രൈന് ദേശീയ പോലീസ് പറഞ്ഞു. നഗര തെരുവുകളിലും കെട്ടിടങ്ങള്‍ക്ക് സമീപവും പൊട്ടിപ്പുറപ്പെട്ട തീപിടുത്തങ്ങളുടെ ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടു.
'ഇന്ന് രാവിലെ വരെ, ഷെവ്ചെങ്കിവ്സ്കി ജില്ലയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ 6 പേര് മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.' ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെഖോവ് ടെലിഗ്രാമിലൂടെ പറഞ്ഞു.
Key words: Ukraine, War, Russia
COMMENTS