കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. അപ്പ...
കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. വിചാരണക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്.
ആര്.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നന്നായി അറിയാത്തവര്‍ ആയിരുന്നുവെന്നും അതിനാല്‍ത്തന്നെ സാക്ഷികള്‍ നല്കിയ മൊഴികള്‍ കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലില്‍ പറയുന്നു.
കൊലപാതകത്തില്‍ വിഷലിപ്തമായ വര്‍ഗീയ ലക്ഷ്യമുണ്ടെന്നും മത സൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.
കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍ഗോഡ് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതിയുടേതായിരുന്നു വിധി.
Key words: Riyaz Maulvi, Murder case, Government, High Court
COMMENTS