കൊച്ചി: റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരി...
കൊച്ചി: റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 7 വര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഇവരെ വെറുതെ വിട്ട നടപടി പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കുന്നു.
ഹര്‍ജി സ്വീകരിച്ചതിന് പിന്നാലെ മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്കി. അപ്പീല്‍ ഹര്‍ജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. പ്രതികള്‍ പാസ്പോര്‍ട്ട് കെട്ടിവെക്കണം വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Key Words: Riyaz Maulvi Case, High Court, Kerala Government
COMMENTS