കോട്ടയം: കോട്ടയത്ത് ഏപ്രില്‍ മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രേഖ...
കോട്ടയം: കോട്ടയത്ത് ഏപ്രില്‍ മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. 2020 ഏപ്രില്‍ മൂന്നിനു രേഖപ്പെടുത്തിയ 38.3°c ചൂടാണ് ഇന്നലെ മറികടന്നത്. ആലപ്പുഴയിലും ഏപ്രില്‍ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചൂട് (38°c) ഇന്നലെ രേഖപ്പെടുത്തി. 1987 ഏപ്രില്‍ ഒന്നിനും 38°c രേഖപ്പെടുത്തിയിരുന്നു.
കണ്ണൂര്‍: 35.8, കോഴിക്കോട്: 37.9, പാലക്കാട് : 41.6, വെള്ളാനിക്കര : 39.4, കൊച്ചി: 34.4, പുനലൂര്‍ : 38.6, തിരുവനന്തപുരം : 36.9, തിരുവനന്തപുരം വിമാനത്താവളം: 35.1 എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ താപനില
Key Words: Record Temperature, Kottayam, Alappuzha
COMMENTS