ന്യൂയോര്‍ക്ക് സിറ്റി : ന്യൂയോര്‍ക്ക് സിറ്റി മേഖലയില്‍ അപൂര്‍വ്വ ഭൂചലനം രേഖപ്പെടുത്തി. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെട...
ന്യൂയോര്‍ക്ക് സിറ്റി : ന്യൂയോര്‍ക്ക് സിറ്റി മേഖലയില്‍ അപൂര്‍വ്വ ഭൂചലനം രേഖപ്പെടുത്തി. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനങ്ങള്‍ അപൂര്‍വ്വമായി അനുഭവപ്പെടുന്ന പ്രദേശമാണിത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ന്യൂജേഴ്സിയിലെ ലെബനന് സമീപമാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രൂക്ലിന്‍ നിവാസികള്‍ വലിയരീതിയിലുള്ള ശബ്ദവും കെട്ടിടം കുലുങ്ങി വിറയ്ക്കുന്നതും കേട്ടു. ബാള്‍ട്ടിമോര്‍, ഫിലാഡല്‍ഫിയ, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലും ഈസ്റ്റ് കോസ്റ്റിലെ മറ്റ് പ്രദേശങ്ങളിലും ആളുകള്‍ക്ക് ഭൂമി കുലുങ്ങുന്നതായും അനുഭവപ്പെട്ടു.
ഭൂകമ്പം സംസ്ഥാനത്തുടനീളം അനുഭവപ്പെട്ടതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
Key words: Earthquake, New York City
 

 
							     
							     
							     
							    
 
 
 
 
 
COMMENTS