ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ സ്വത്ത് പിന്തുടര്ച്ചാ നികുതി നിയമം എടുത്തുകളഞ്ഞതെന്ന് മോദി. തന്റെ പാ...
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ സ്വത്ത് പിന്തുടര്ച്ചാ നികുതി നിയമം എടുത്തുകളഞ്ഞതെന്ന് മോദി. തന്റെ പാരമ്പര്യ സ്വത്ത് സര്‍ക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കാത്തതിനാല്‍ സ്വത്ത് പിന്തുടര്ച്ചാ നികുതി അദ്ദേഹം റദ്ദാക്കുകയായിരുന്നുവെന്നാണ് മോദിയുടെ പുതിയ ആരോപണം. മധ്യപ്രദേശിലെ മൊറേനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തിരുത്തി കോണ്‍ഗ്രസ് വീണ്ടും നികുതി ചുമത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ടു.
''സ്വത്ത് പിന്തുടര്ച്ചാ നികുതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ കണ്ണ് തുറപ്പിക്കുന്നതാണ്... മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ അവരുടെ മക്കള്‍ക്ക് അവരുടെ സ്വത്ത് ലഭിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ മുമ്പ് ഒരു നിയമം ഉണ്ടായിരുന്നു, സ്വത്ത് മക്കള്‍ക്ക് പോകുന്നതിന് മുമ്പ്, അതിന്റെ കുറച്ച് ഭാഗം സര്‍ക്കാര്‍ എടുത്തിരുന്നു... സ്വത്ത് സംരക്ഷിക്കാന്‍... അത് സര്‍ക്കാരിലേക്ക് പോകാതിരിക്കാന്‍, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അത് റദ്ദാക്കിയെന്നും'' മോദി അവകാശപ്പെട്ടു.
1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വത്ത് പിന്തുടര്ച്ചാ നികുതി നിയമം എടുത്തുകളഞ്ഞെന്നും ഇപ്പോള്‍ ജനങ്ങളുടെ സ്വത്തുക്കളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും പരിശോധിച്ച് ജനങ്ങളുടെ ആഭരണങ്ങളും ചെറുകിട സമ്പാദ്യങ്ങളും കണ്ടുകെട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അവകാശപ്പെട്ടു. കോണ്‍ഗ്രസ് മത പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയില്‍ മുസ്ലീങ്ങളെ അനധികൃതമായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ളിംങ്ങള്ക്കാണ് ആദ്യ അവകാശമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ പാവപ്പെട്ടവര്‍ക്കാണ് അതില്‍ ആദ്യ അവകാശം എന്ന് ഞാന്‍ പറയുന്നുവെന്നും എന്നും അദ്ദേഹം കവ്യക്തമാക്കി.
COMMENTS