Rajeev Chandrasekhar's explanation about asset declaration
തിരുവനന്തപുരം; നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സ്വത്തുവിവരത്തിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. 2021 ലെ കോവിഡ് പ്രതിസന്ധി കാരണം തനിക്ക് ബിസിനസില്‍ നഷ്ടമുണ്ടായെന്നും അതാണ് വരുമാനം കുറയാന്‍ കാരണമെന്നുമാണ് വിശദീകരണം.
2021 - 22 വര്‍ഷത്തില്‍ ആദായ നികുതി പരിധിയില്‍ വന്ന വരുമാനം 680 രൂപ മാത്രമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാല്‍ വരണാധികാരിയായ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ജുപിറ്റര്‍ കാപിറ്റല്‍ അടക്കമുള്ള കമ്പനിയുടെ വിവരങ്ങളും ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രശേഖര്‍ പത്രികയ്ക്കൊപ്പം വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പരാതി.
Keywords: Rajeev Chandrasekhar, Asset declaration, Explanation
COMMENTS